total viewes..........

Saturday, October 22, 2011


എത്ര വൈരുദ്ധ്യാത്മകമാണ് ഈ ജീവിതം....

ചിലര്‍ ജയിക്കുമ്പോള്‍ ചിലര്‍ക്ക് തോല്‍കേണ്ടി വരുന്നു......

ചിലര്‍ സന്തോഷിക്കുമ്പോള്‍ ചിലര്‍ ദുഖിക്കുന്നു....

ചിലര്‍ ദൈവാനുഗ്രഹങ്ങളെ ആഘോഷിക്കുമ്പോള്‍ മറ്റു ചിലര്‍ നഷ്ടബോധത്താല്‍ മൌനീഭവരാകുന്നു.....

ഓരോ കുഞ്ഞു ജനിക്കുമ്പോഴും ആകാശ ലോകങ്ങള്‍ കേഴാറുണ്ടത്രേ, ഭൂമിയില്‍ അവനു വഹിക്കേണ്ടി വരുന്ന പാപഭാരത്തെ ഓര്‍ത്ത്‌.....

മനുഷ്യഹസ്തങ്ങളാല്‍ മലീമാസമാക്കപ്പെട്ട ഈ ഭൂമിയിലേക്ക്‌ അവന്റെ തന്നെ ഒരു പിന്‍ഗാമി.... പാപമെന്ന അവന്റെ അവകാശവുമായി....

പാപം ഭൂമിയില്‍ നിന്ന് വിട്ടു പോകുന്നില്ല.... അല്ലെങ്കില്‍ ആരും ഭൂമിയുടെ പാപക്കറയില്‍ നിന്ന് മുക്തമാകുന്നില്ല.... 

ഭൂമിയില്‍ നിന്ന് ഉയര്‍ത്തെഴുന്നേല്‍ക്കുന്ന ഓരോ ജലകണികക്കും അവിടെ തന്നെ പെയ്തിറങ്ങാനല്ലയോ വിധി....




മൌനത്താല്‍ മുഖം മറക്കാന്‍ മനുഷ്യനെന്ന ഈ കോമാളിക്കല്ലേ കഴിയൂ....
ഹൃദയം എത്ര വിങ്ങിയാലും അവനെ ചിരിപ്പിക്കാന്‍ ആലോക മാലോകരൊക്കെയും കാണും...
എന്നാല്‍ നിശബ്ദതയുടെ കൂച്ചു വിലങ്ങ് സ്വയം അണിഞ്ഞ ആ വിങ്ങുന്ന ഹൃദയം കാണാന്‍........ ആരുമുണ്ടാവില്ല.... സ്വ ദേഹം പോലും.....






"എന്റെ ലോകം ശൂന്യമാകുന്നുവല്ലോ.... സ്മൃതികള്‍ പോലും അന്യമാക്കപ്പെടുമ്പോള്‍....."












"മറവിയുടെ തടവറയിലടച്ചുകൊള്‍കെങ്കിലും 
വെറുപ്പിന്‍റെ താഴിട്ടു പൂട്ടരുതേ നീ....." 

"എഴുതുവാനില്ലാത്ത വിധം ഞാന്‍   ശൂന്യമാക്കപ്പെട്ടിരിക്കുന്നു...."


"missing you more than wordz can say....."




No comments:

Post a Comment