total viewes..........

Friday, November 5, 2010



സ്വാഗതം,





                            
                               >

ഋതു ഭാവം....
അത് കാലത്തിന്‍റെ കല്പ്പനയാണ്‌.... മനുഷ്യ ഹിതത്തിനു അതീതവും.... ഇത് എനിക്ക് ശിശിരകാലമാണ്.... ഇല കൊഴിയും ശിശിരം.... അവഗണനയുടെ കാട്ടുതീയില്‍  എന്‍റെ ഓര്‍മ്മകള്‍ പലതും എരിഞ്ഞടങ്ങിയിരിക്കുന്നു... പ്രതീക്ഷകളെല്ലാം അടര്‍ന്നു വീണു... ഇല കൊഴിയും പോലെ... കാല പ്രവാഹം ഒരു മനുഷ്യനും വഴി മാറുകയില്ല.... അത്‌ സര്‍വ്വ  നിയന്ത്രിതാവായ ദൈവത്തിനെ ദൃഷ്ടാന്തമത്രേ....



ഹൃദയത്തിന്‍ സ്പന്ദനം നിലക്കുവോളം എന്‍റെ പുസ്തകത്താളിലെ മയില്‍പ്പീലി; പ്രഥമാനുരാഗമെന്ന മയില്‍പ്പീലി വാടുകയില്ല.... നിര്‍വൃതിയുടെ ഇളം തെന്നലായ്... മൂകമായ് പെയ്യുന്ന രാത്രി മഴയായ്... വിരഹത്തിന്‍ തീക്ഷ്ണതയുടെ കൊടുമുടിയില്‍ നിന്ന് ആരോരുമറിയാതെ, എന്തിനോ വേണ്ടി  ഒഴുകുന്ന കാട്ടരുവിയായി... ഓരോ നിശ്വാസത്തിലും, ഹൃദയത്തുടിപ്പിലും ആ ഓര്‍മ്മകള്‍, അതിന്‍റെ മൂകമാം ഗദ്ഗദം എന്നെ നിരന്തരം വേട്ടയാടും....
                                   
                                



Saturday, October 23, 2010






സ്വാഗതം,

          
     എന്‍റെ മനസ്സിന്‍റെ ആഴങ്ങളിലേക്ക്, ഓര്‍മകളുടെ പിന്നാമ്പുറങ്ങളിലേക്ക്, മൗനങ്ങള്‍  വാചാലമായ എന്‍റെ ചിന്തകളിലേക്ക്, ക്ഷണവേഗം   അന്യമാക്കപ്പെട്ട അനുപമ സൗഹൃദങ്ങളുടെ മതില്‍ക്കെട്ടുകളിലേക്ക് , അവ തീര്‍ത്ത ബന്ധനത്തിലേക്ക്, ഒരായിരം മോഹങ്ങളെ ഖബറടക്കിയ എന്‍റെ മനസ്സിന്‍റെ അങ്കണത്തിലേക്ക്.....




    വരൂ, നമുക്കിത്തിരി നടക്കാം...., എന്‍റെ ഓര്‍മകളിലേക്ക്...., ഇന്നലെകളിലേക്ക്.... 
     

നന്ദി....., ജീവിതവീഥിയില്‍ തണലായി നിന്ന സോദരര്‍ക്ക്.... സുഹൃത്തുക്കള്‍ക്ക്.... നശ്വരതകളുടെ ബന്ധനത്താല്‍ അലിഞ്ഞു പോയ അനശ്വര പ്രതീക്ഷകള്‍ക്ക്.... ഇത്രയും നാള്‍ എന്നെ സ്വന്തം ഉദരത്തില്‍ വഹിച്ച കാലത്തിന്.... സര്‍വ്വോപരി, എനിക്ക് ഈ ജീവിതം തന്ന കരുണാവാരിധിയായ ദൈവത്തിന്‌ .... ഒരായിരം നന്ദി....




എന്‍റെ കലാലയം.... അതെ, അതായിരുന്നു എന്‍റെ സ്നേഹതീരം.... ഞാന്‍ സൗഹൃദപ്പന്തല്‍ തീര്‍ത്ത എന്‍റെ പ്രിയപ്പെട്ട സ്നേഹതീരം.... ഞാന്‍, നിങ്ങള്‍ എന്നത് നമ്മള്‍ എന്നാണെന്ന് നാം തിരിച്ചറിഞ്ഞ നമ്മുടെ സ്നേഹതീരം.... പല മോഹങ്ങളും തളിരിട്ട ആ സൗഹൃദപ്പന്തലില്‍ പ്രതീക്ഷയുടെ സ്വപ്‌നങ്ങള്‍ നെയ്യുകയായിരുന്നു ഞാന്‍


       
" സൗഹൃദത്തിന്‍ സ്നേഹതീരത്ത് ഞാനൊരു മുല്ലത്തൈ നട്ടു....

മൌനവതിയായ്‌ അവള്‍ വളര്‍ന്നു വന്നു....

കാറ്റിനാല്‍ അവള്‍ എനിക്ക് സുഗന്ധം തന്നു....

നയനാനന്ദമായ് വിളങ്ങി നിന്നു.....

എന്‍റെ കവിതകള്‍ക്ക് വരികള്‍ തന്നു....

എന്‍റെ മുല്ലത്തൈക്ക് ഞാന്‍ പേര് നല്‍കി .....
'പ്രണയം' "





പ്രണയം............
ദൈവം അവന്‍റെ സവിശേഷ സൃഷ്ടിയായ മനുഷ്യനില്‍ നിക്ഷേപിച്ച സവിശേഷ ഗുണമാണത്..... അത് അവന്‍ നിര്‍വചിച്ച വൃത്തത്തില്‍ നിന്ന് കൊണ്ട് ആസ്വദിക്കേണ്ടതുണ്ട്.... അത്‌ ഇന്ന് നാം കാണുന്ന പൈങ്കിളി പ്രണയമല്ല.... കേവലമായ വൈകാരിക വീക്ഷണങ്ങള്‍ അതിനില്ല......  മറിച്ച്, ദൈവത്തിന്‍റെ കാരുണ്യത്തിന്‍ അംശമാണ് നാമതില്‍ കാണേണ്ടത്.... അവനോടു നാമതിനു നന്ദിയുള്ളവരായിരിക്കണം..



ആദ്യമായ് കണ്ടപ്പോള്‍ അത്ഭുതപ്പെട്ടു പോയി.... എന്‍റെ ചിന്തകളിലെ തനി രൂപം, അതെ ഭാവം... പണ്ടേക്കു പണ്ടേ പരിചയമുള്ളത് പോലായിരുന്നു അവളുടെ പെരുമാറ്റവും... സ്വപ്നങ്ങള്‍ക്ക് ജീവന്‍ വരുന്നതായ് തോന്നി എനിക്ക്... വീണ്ടും വീണ്ടും കാണണമെന്ന് തോന്നി.... കാണുമ്പോഴെല്ലാം മനസ്സിന്‍റെ പിന്നാമ്പുറങ്ങളിലെവിടെയോ വൈദ്യുതാഘാതം ഉണ്ടാകും പോലെ.... എന്‍റെ പ്രവര്‍ത്തനങ്ങളെല്ലാം ആ ചിന്തകളാല്‍ യാന്ത്രികവല്‍ക്കരിക്കപ്പെട്ടു.... അവള്‍ സൗന്ദര്യവതി മാത്രമായിരുന്നില്ല, നല്ലൊരു സ്വഭാവത്തിന് ഉടമ കൂടിയായിരുന്നു..... മതനിഷ്ടകളും മതമൂല്യങ്ങളും കാത്തു സൂക്ഷിക്കുന്നതില്‍ അവള്‍ തികഞ്ഞ ജാഗ്രത പുലര്‍ത്തിയിരുന്നു.... മറ്റാരും തന്നെ വിലയിരുത്താതിരുന്ന ഒന്നായിരുന്നു ആ മൂല്യങ്ങള്‍.... പക്ഷെ എന്നെ ഏറ്റവും സ്വാധീനിച്ചതും...... ആരുമറിയാതെ ഞാന്‍ പോലുമറിയാതെ ചിന്തകള്‍ നെയ്യുകയായിരുന്നു എന്‍റെ മനസ്സ്.....





വസന്തമായിരുന്നു അവള്‍.... എന്‍റെ ലോകത്തിനു വര്‍ണ്ണമേകിയ വസന്തം... എന്‍റെ സ്വപ്നങ്ങള്‍ക്ക് ജീവനേകിയ വസന്തം....










ദൈവം എനിക്കായ് നിയോഗിച്ചവളെ പോലെയാണ് എനിക്ക് തോന്നിയത്... എന്നും എന്‍റെ കൂടെയുണ്ടാകേണം എന്ന് പ്രാര്‍ത്ഥിച്ചു പോയി.... പ്രതീക്ഷകള്‍ ഒരുപാട് നെയ്തുപോയി.... ഞാന്‍ പാടുകയായിരുന്നു....




തുടരും.....