"വിധി തൻ പിരാന്തിന്റെ കഥകൾ പുലമ്പുന്ന കാലമേ നീയാണ് സാക്ഷി...
സ്മൃതി തൻ കരങ്ങളിൽ ചുടു വിലങ്ങണിയിച്ച കാലമേ നീയാണ് സാക്ഷി...
ഓര്മ്മ തൻ വീഥിയിൽ ചുടുകാട്ടിലെവിടെയോ പ്രിയതയുടെ മൗനം മരിച്ചിടാതെ ...
കളിമണ്‍ പ്രതീക്ഷകൾ തച്ചുടച്ചു നിന്റെ മൗനത്തിൻ സാരവും കണ്ടറിഞ്ഞു ...
മൂകമാം ഗദ്ഗദം കേട്ടറിഞ്ഞു ,
നിന്റെ മനസ്സിന്റെ തേങ്ങലും കണ്ടറിഞ്ഞു ...
എങ്കിലും മാനസേ... ഇരുളുമീ വീഥിയിൽ ...
എന്തിനിന്നെന്നെ നീ ഒറ്റയാക്കി... എന്തിനിന്നെന്നെ നീ ഒറ്റയാക്കി..."
