total viewes..........

Sunday, June 19, 2011





     കാലചക്രം ഒരുപാട് മുന്നോട്ടു ചലിച്ചു.... ഇപ്പോള്‍ പുതിയ കോളേജ്, പുതിയ സുഹൃത്തുക്കള്‍.... പുതിയ ചിന്തകള്‍, ഭാവങ്ങള്‍... 
    
കുറെയേറെ മറക്കാന്‍ ശ്രമിച്ചു ... 


കാലം ആ ഓര്‍മകള്‍ക്ക്  കടിഞ്ഞാണിടാന്‍ ശ്രമിച്ചു ....! 








      മഴ, അത് അവര്‍ണ്ണനീയമായ ഒരു അനുഭൂതിയാണ്... ഗത കാലത്തെ ചിറകുള്ള ഓര്‍മകളിലേക്ക് എന്‍റെ മനസ്സിനെ വഴി നടത്തുന്നു... ചക്കര മാവിലെ കല്ലേറും, ഗായത്രി പുഴയിലെ നീരാട്ടും, വയല്‍  വരമ്പിലൂടെയുള്ള സ്കൂള്‍ യാത്രയും, സ്വപ്നങ്ങള്‍ക്ക്  മോക്ഷമേകാതെ പോയ ആ പ്രണയവും....!!!  


      എത്ര മറക്കാന്‍ ശ്രമിച്ചാലും ഏകാന്ത രാത്രികളില്‍ ചിന്തകളുടെ നാലുകെട്ടില്‍ മഴയായി പെയ്തിറങ്ങുന്ന പ്രണയമെന്ന ആ വശ്യ വികാരത്തെ തടയാന്‍ മനസ്സിന്‍റെ  കല്‍ത്തടങ്ങള്‍ക്ക് കഴിയുന്നില്ല....













        zam zam..... ഞാനേകിയ ആ പേര് പോല്‍ തന്നെ പാവനമായിരുന്നു അവളുടെ ചിന്തകളും.... ആദ്യ ദൃഷ്ടിയില്‍ തന്നെ മനസ്സിന്‍റെ പുസ്തകതാളില്‍ ആ മയില്‍‌പ്പീലി പ്രണയത്തിന്‍ മാലഘമാര്‍ ഒളിപ്പിച്ചു വച്ചു... പുലരിയില്‍, സൂര്യകിരണങ്ങള്‍ തുഷാര കണങ്ങളെ   പുല്‍കും കണക്കെ...  
ഞാനറിയാതെ.... 
എന്‍റെ ഓര്‍മ്മകള്‍ അറിയാതെ... 


        എങ്ങിനെയാണ് ഞാന്‍ അങ്ങനെ ചിന്തിച്ചു തുടങ്ങിയത് ??? ഉത്തരം കിട്ടാത്ത ചോദ്യം....!!!






     എന്നാണെന്ന് ഓര്‍മയില്ല... തമ്മില്‍ അറിഞ്ഞു... പരിചയപ്പെട്ടു... കാണാതിരിക്കുമ്പോള്‍ ഒക്കെ വീണ്ടും വീണ്ടും കാണാന്‍ തോന്നി....  കാണുമ്പോഴൊക്കെ ഉള്ളില്‍ മിന്നല്‍ പിണര്‍ പോലെ.... 

    പ്രണയിക്കുകയായിരുന്നു ഞാന്‍ അവളെന്ന ലാവണ്യത്തെ.... 

എങ്ങിനെയോ....!!! 

എന്തിനോ വേണ്ടി.... !!!



എത്തിപ്പെടാനാകാത്ത വിധം അകന്നുവെങ്കിലും ഇന്നും ഈ ഏകാന്തതയെ ഞാന്‍ ഇഷ്ടപ്പെടുന്നു... 

ഓര്‍മ്മകള്‍ നശിക്കരുതേ എന്ന് പ്രാര്‍ത്ഥിക്കുന്നു.... 


 എകിയത് അവള്‍ ആകയാല്‍.... 



തുടരും...

No comments:

Post a Comment