ഊഴിയുടെ വിരിമാറിലൂടെ ഒഴുകുന്ന ഒരു മഹാനദിയായിരുന്നു എന്‍റെ പ്രണയം, എന്നെങ്കിലും നിത്യ നിര്‍വൃതിയേകും ആ സമുദ്രത്തെ കണ്ടുമുട്ടുമെന്നു കരുതി, പക്ഷെ ബന്ധങ്ങളുടെ ബാന്ധവം തീര്‍ത്ത ആ വേനലില്‍ ഞാനാം നദി വറ്റിപ്പോയി...... ഒരു ശേഷിപ്പും ബാക്കി വെക്കാതെ....
രാത്രിമഴ......,
വിരഹാര്‍ദ്രയായ പ്രകൃതി തന്‍റെ പ്രണയിതാവായ സൂര്യന് വേണ്ടി പൊഴിക്കുന്ന കണ്ണുനീരാണ് അവള്‍... ഏതോ ഒരു കാലത്ത് എന്‍റെ ചിന്തകളെ ഈറനണിയിക്കാന്‍ തണുത്ത കാറ്റോടെ അവള്‍ വരുമായിരുന്നു.... മനസ്സിന്‍റെ ഓര്‍മ്മച്ചെപ്പുകളിലെ ഗൃഹാതുര സ്മരണകളെ ഇന്നും അവള്‍ തൊട്ടുണര്‍ത്തുന്നു.... നിര്‍വൃതിയുടെ നഷ്ടസ്വപ്നങ്ങളും പേറി ഇന്നും ആ ഓര്‍മകളിലേക്ക് വഴിനടത്തുന്നു.... എന്തിനെന്നറിയാതെ, ആര്‍ക്കോ വേണ്ടി ഇന്നും കണ്ണുനീര്‍ പൊഴിക്കുന്നു....
എല്ലാം എരിഞ്ഞടങ്ങിയെങ്കിലും മനസ്സിന്‍റെ ആഴങ്ങളിലെവിടെയോ കുറിച്ചിട്ട ആ അനുപമ പ്രണയത്തിന്റെ നിഴല്‍ വീണ വീഥികളിലൂടെ.... ഒരു വട്ടം കൂടി... എന്‍റെ കലാലയത്തിലൂടെ... എന്‍റെ സ്നേഹതീരത്തിലൂടെ....
യൌവനത്തിന്‍ പടിവാതിലിലെ ആദ്യത്തെ റമദാന്‍ മാസം.... അതെ, അന്നായിരുന്നു എന്‍റെ ആ കലാലയ ജീവിതം ആരംഭിച്ചത്....
തിരക്കിട്ട് ഒട്ടും പരിചിതമല്ലാത്ത ഒരു പുതിയ ലോകത്തേക്ക് ഞാന്‍ എന്‍റെ മനസ്സുമായ് പാലായനം ചെയ്യുകയായിരുന്നു....
ത്രിശൂര്‍ നഗരം എനിക്ക് അപരിചിതമായിരുന്നില്ല.... പൂരങ്ങളുടെ സ്വന്തം നാട്..., കേരളത്തിന്റെ സാംസ്കാരിക ആസ്ഥാനം..., പാലക്കാടിന്‍റെ ചൂടും തണുപ്പും ഏറ്റാണ് വളര്‍ന്നതെങ്കിലും, എന്‍റെ ഉപരി പഠനമെല്ലാം തൃശ്ശൂരില്‍ ആയിരുന്നു....
നടന്നു നടന്നു ഞാനെന്‍റെ സ്നേഹതീരത്ത് എത്തി .... അന്നും ഇന്നും ആ കലാലയത്തെ ഓര്‍ക്കുമ്പോള്‍ മനസ്സില്‍ ഓടിയെത്തുന്ന ഗൃഹാതുര സ്മരണകളില്‍ ഒന്നാണത്....
ഒട്ടും പരിചയമില്ലാത്ത മുഖങ്ങള്‍.... ഭരതന്‍ S I ( എത്രയും പ്രിയപ്പെട്ട പ്രദീപ് സര്‍) അരങ്ങു തകര്‍ക്കുകയായിരുന്നു.... ഗുരുവിന്‍റെ ആശിര്‍വാദത്തോടെ ശിഷ്യര്‍ ഉറങ്ങുകയും..... :D ....
" സര്‍, പുതിയ അഡ്മിഷന്‍ ആണ്.... പേര് ഉബൈദ്..."
ഏതോ ഒരു അപരിചിതനെ നോക്കുന്ന മട്ടില്‍ എല്ലാവരുടെയും ശ്രദ്ധ എന്നിലേക്ക് തിരിഞ്ഞു.....
ഗുരുവിന്‍റെ അനുമതിയോടെ ക്ലാസ്സില്‍പ്രവേശിച്ചു.... മൂന്നാം നിരയിലെ ഒന്നാം
ബെഞ്ചില്‍ ഇടത്തേ അറ്റത് സ്ഥാനം ഉറപ്പിച്ചു ....
ഇതിനിടയില്‍ എനിക്ക് പരിചിതമായിരുന്ന ചില മുഖങ്ങളുണ്ടായിരുന്നു..... ഒന്ന് തിരിഞ്ഞു നോക്കി.....
" ഹോ, ആ പഹയന്മാരോക്കെ നേരത്തെ എത്തിയിരിക്കുന്നു...."
ഓ.... പറയാന്‍ മറന്നു....
എന്‍റെ പ്രവേശനം ലാറ്ററല്‍ എന്‍ട്രിയിലൂടെയായിരുന്നു.... എന്‍റെ കൂടെ പ്രവേശനം ലഭിച്ച ആ അഞ്ചു പേരായിരുന്നു എനിക്കവിടെ അന്ന് പരിചയമുണ്ടായിരുന്നവര്‍....
അങ്ങനെ S I അരങ്ങൊഴിഞ്ഞു.... ഒരു പുലരി കൂടെ കണ്ട പൂക്കളുടെ സന്തോഷം ശിഷ്യരുടെ മുഖങ്ങളില്‍ പ്രകടമായിരുന്നു.... :D
എന്‍റെ പ്രവേശനം ലാറ്ററല്‍ എന്‍ട്രിയിലൂടെയായിരുന്നു.... എന്‍റെ കൂടെ പ്രവേശനം ലഭിച്ച ആ അഞ്ചു പേരായിരുന്നു എനിക്കവിടെ അന്ന് പരിചയമുണ്ടായിരുന്നവര്‍....
അങ്ങനെ S I അരങ്ങൊഴിഞ്ഞു.... ഒരു പുലരി കൂടെ കണ്ട പൂക്കളുടെ സന്തോഷം ശിഷ്യരുടെ മുഖങ്ങളില്‍ പ്രകടമായിരുന്നു.... :D
ഞാനാം പുതിയ സുഹൃത്തിനെ ക്ലാസ്സിലെ എല്ലാവരും പരിചയപ്പെടുവാന്‍ തുടങ്ങി....
സീമന്ത്, അശോക്, നീതു, അനീഷ്, ആരി ......... etc...... etc.....
അങ്ങനെ എല്ലാവരും ....
മഴ... അത് അവര്‍ണനീയമായ ഒരു അനുഭൂതിയാണ്... ഗതകാലത്തിന്‍റെ ചിറകുള്ള ഓര്‍മകളിലേക്ക് എന്‍റെ മനസ്സിനെ വഴി നടത്തുന്നു... നിറവാനത്തെ കാര്‍ക്കുട കൊണ്ട് മൂടുന്ന പ്രകൃതിയുടെ അനുഗ്രഹം... :)
അതും ഒരു മഴക്കാലമായിരുന്നു... ഞാന്‍ ക്ലാസ് മുറിക്ക് പുറത്തിറങ്ങി... താഴേ നിലയിലേക്ക് നടന്നു...
ഇലത്തുമ്പുകളില്‍ മഴത്തുള്ളികള്‍ താളം പിടിക്കുമ്പോള്‍... ഇളം കാറ്റ് മനസ്സാകെ പ്രാണയാതുരമാക്കുമ്പോള്‍...
ഇറ്റിറ്റു വീഴുന്ന മഴത്തുള്ളികള്‍ക്കിടയില്‍... ഓര്‍മകളുടെ നിഴല്‍ വീണ ആ നേരിയ ഇടനാഴിക്കപ്പുറം.....
അവള്‍....
അവള്‍, എന്‍റെ വസന്തം.... ബന്ധങ്ങളുടെ ബാന്ധവത്താല്‍ വിട്ടകന്ന എന്‍റെ നഷ്ട വസന്തം....
തുടരും....




