കളിമണ്‍ പ്രതീക്ഷകൾ തച്ചുടച്ചു നിന്റെ മൗനത്തിൻ സാരവും കണ്ടറിഞ്ഞു ...
മൂകമാം ഗദ്ഗദം കേട്ടറിഞ്ഞു ,
നിന്റെ മനസ്സിന്റെ തേങ്ങലും കണ്ടറിഞ്ഞു ...
എങ്കിലും മാനസേ... ഇരുളുമീ വീഥിയിൽ ...
എന്തിനിന്നെന്നെ നീ ഒറ്റയാക്കി... എന്തിനിന്നെന്നെ നീ ഒറ്റയാക്കി..."
Wednesday, August 8, 2012
ഇന്ന് ഓഗസ്റ്റ് 8….!
സ്വപ്നങ്ങളില്‍ നിന്നും യാഥാര്‍ത്യങ്ങള്‍ ഇഴ പിരിഞ്ഞ ദിനം....
വിധിയുടെ കൈപ്പുനീര്‍ അടുത്തറിഞ്ഞ ദിനം.....
ആ അനശ്വര സ്മൃതികളുടെ ശ്രുതിയാല്‍ ഇന്നും തേങ്ങുന്ന ഹൃദയ വിപഞ്ചികയുടെ ഈണം മനസ്സിനെ വീണ്ടും എഴുതുവാന്‍ കൊതിപ്പിക്കുന്നു.....!
അരുത്....!
ഇനിയും ഞാന്‍ അങ്ങനെ ചിന്തിച്ചു പോകരുത്..... !
അറിയാമതെങ്കിലും ഒന്നും പറയാതെ വയ്യ.....
ഉള്ളില്‍ നീറുന്ന ചിന്തകള്‍ക്കായ്.....
എന്റെ ഇന്നലെകളുടെ ഓര്‍മകള്‍ക്കായ്.....
ഈ ഗാനം.....
ദൈവം അവളെ അനുഗ്രഹിക്കുമാറാകട്ടെ......
Every time I close my eyes I see you in front of me... I still can hear your voice calling out my name... And I remember all the stories you told me... I miss the time you were around... But I’m so grateful for every moment I spent with you... ‘Cause I know life won’t last forever...
You went so soon, so soon You left so soon, so soon
I have to move on ’cause I know it’s been too long I’ve got to stop the tears, keep my faith and be strong I’ll try to take it all, even though it’s so hard I see you in my dreams but when I wake up you are gone Gone so soon
Night and day, I still feel you are close to me And I remember you in every prayer that I make Every single day may you be shaded by His mercy But life is not the same, and it will never be the same But I’m so thankful for every memory I shared with you ‘Cause I know this life is not forever
You went so soon, so soon You left so soon, so soon
I have to move on ’cause I know it’s been too long I’ve got to stop the tears, keep my faith and be strong I’ll try to take it all, even though it’s so hard I see you in my dreams but when I wake up you are gone
There were days when I had no strength to go on I felt so weak and I just couldn’t help asking: “Why?” But I got through all the pain when I truly accepted That to God we all belong, and to Him we’ll return, ooh
You went so soon, so soon You left so soon, so soon
I have to move on ’cause I know it’s been too long I’ve got to stop the tears, keep my faith and be strong I’ll try to take it all, even though it’s so hard I see you in my dreams but when I wake up you are gone Gone so soon
ചിലര്‍ ദൈവാനുഗ്രഹങ്ങളെ ആഘോഷിക്കുമ്പോള്‍ മറ്റു ചിലര്‍ നഷ്ടബോധത്താല്‍ മൌനീഭവരാകുന്നു.....
ഓരോ കുഞ്ഞു ജനിക്കുമ്പോഴും ആകാശ ലോകങ്ങള്‍ കേഴാറുണ്ടത്രേ, ഭൂമിയില്‍ അവനു വഹിക്കേണ്ടി വരുന്ന പാപഭാരത്തെ ഓര്‍ത്ത്..... മനുഷ്യഹസ്തങ്ങളാല്‍ മലീമാസമാക്കപ്പെട്ട ഈ ഭൂമിയിലേക്ക് അവന്റെ തന്നെ ഒരു പിന്‍ഗാമി.... പാപമെന്ന അവന്റെ അവകാശവുമായി.... പാപം ഭൂമിയില്‍ നിന്ന് വിട്ടു പോകുന്നില്ല.... അല്ലെങ്കില്‍ ആരും ഭൂമിയുടെ പാപക്കറയില്‍ നിന്ന് മുക്തമാകുന്നില്ല.... ഭൂമിയില്‍ നിന്ന് ഉയര്‍ത്തെഴുന്നേല്‍ക്കുന്ന ഓരോ ജലകണികക്കും അവിടെ തന്നെ പെയ്തിറങ്ങാനല്ലയോ വിധി....
മൌനത്താല്‍ മുഖം മറക്കാന്‍ മനുഷ്യനെന്ന ഈ കോമാളിക്കല്ലേ കഴിയൂ.... ഹൃദയം എത്ര വിങ്ങിയാലും അവനെ ചിരിപ്പിക്കാന്‍ ആലോക മാലോകരൊക്കെയും കാണും... എന്നാല്‍ നിശബ്ദതയുടെ കൂച്ചു വിലങ്ങ് സ്വയം അണിഞ്ഞ ആ വിങ്ങുന്ന ഹൃദയം കാണാന്‍........ ആരുമുണ്ടാവില്ല.... സ്വ ദേഹം പോലും.....
"എന്റെ ലോകം ശൂന്യമാകുന്നുവല്ലോ.... സ്മൃതികള്‍ പോലും അന്യമാക്കപ്പെടുമ്പോള്‍....."
"മറവിയുടെ തടവറയിലടച്ചുകൊള്‍കെങ്കിലും വെറുപ്പിന്‍റെ താഴിട്ടു പൂട്ടരുതേ നീ....." "എഴുതുവാനില്ലാത്ത വിധം ഞാന്‍ ശൂന്യമാക്കപ്പെട്ടിരിക്കുന്നു...." "missing you more than wordz can say....."
Sunday, June 19, 2011
കാലചക്രം ഒരുപാട് മുന്നോട്ടു ചലിച്ചു.... ഇപ്പോള്പുതിയ കോളേജ്, പുതിയ സുഹൃത്തുക്കള്‍.... പുതിയ ചിന്തകള്‍, ഭാവങ്ങള്‍... കുറെയേറെ മറക്കാന്‍ ശ്രമിച്ചു ...
കാലം ആ ഓര്‍മകള്‍ക്ക് കടിഞ്ഞാണിടാന്‍ ശ്രമിച്ചു ....!
മഴ, അത് അവര്‍ണ്ണനീയമായ ഒരു അനുഭൂതിയാണ്... ഗത കാലത്തെ ചിറകുള്ള ഓര്‍മകളിലേക്ക് എന്‍റെ മനസ്സിനെ വഴി നടത്തുന്നു... ചക്കര മാവിലെ കല്ലേറും, ഗായത്രി പുഴയിലെ നീരാട്ടും, വയല്‍ വരമ്പിലൂടെയുള്ള സ്കൂള്‍ യാത്രയും, സ്വപ്നങ്ങള്‍ക്ക് മോക്ഷമേകാതെ പോയ ആ പ്രണയവും....!!!
എത്ര മറക്കാന്‍ ശ്രമിച്ചാലും ഏകാന്ത രാത്രികളില്‍ ചിന്തകളുടെ നാലുകെട്ടില്‍ മഴയായി പെയ്തിറങ്ങുന്ന പ്രണയമെന്ന ആ വശ്യ വികാരത്തെ തടയാന്‍ മനസ്സിന്‍റെ കല്‍ത്തടങ്ങള്‍ക്ക് കഴിയുന്നില്ല....
zam zam..... ഞാനേകിയ ആ പേര് പോല്‍ തന്നെ പാവനമായിരുന്നു അവളുടെ ചിന്തകളും.... ആദ്യ ദൃഷ്ടിയില്‍ തന്നെ മനസ്സിന്‍റെ പുസ്തകതാളില്‍ ആ മയില്‍പ്പീലി പ്രണയത്തിന്‍ മാലഘമാര്‍ ഒളിപ്പിച്ചു വച്ചു... പുലരിയില്‍, സൂര്യകിരണങ്ങള്‍ തുഷാര കണങ്ങളെ പുല്‍കും കണക്കെ... ഞാനറിയാതെ.... എന്‍റെ ഓര്‍മ്മകള്‍ അറിയാതെ...
എങ്ങിനെയാണ് ഞാന്‍ അങ്ങനെ ചിന്തിച്ചു തുടങ്ങിയത് ??? ഉത്തരം കിട്ടാത്ത ചോദ്യം....!!!
എന്നാണെന്ന് ഓര്‍മയില്ല... തമ്മില്‍ അറിഞ്ഞു... പരിചയപ്പെട്ടു... കാണാതിരിക്കുമ്പോള്‍ ഒക്കെ വീണ്ടും വീണ്ടും കാണാന്‍ തോന്നി.... കാണുമ്പോഴൊക്കെ ഉള്ളില്‍ മിന്നല്‍ പിണര്‍ പോലെ....
ഊഴിയുടെ വിരിമാറിലൂടെ ഒഴുകുന്ന ഒരു മഹാനദിയായിരുന്നു എന്‍റെ പ്രണയം, എന്നെങ്കിലും നിത്യ നിര്‍വൃതിയേകും ആ സമുദ്രത്തെ കണ്ടുമുട്ടുമെന്നു കരുതി, പക്ഷെ ബന്ധങ്ങളുടെ ബാന്ധവം തീര്‍ത്ത ആ വേനലില്‍ ഞാനാം നദി വറ്റിപ്പോയി...... ഒരു ശേഷിപ്പും ബാക്കി വെക്കാതെ....
രാത്രിമഴ......,
വിരഹാര്‍ദ്രയായ പ്രകൃതി തന്‍റെ പ്രണയിതാവായ സൂര്യന് വേണ്ടി പൊഴിക്കുന്ന കണ്ണുനീരാണ് അവള്‍... ഏതോ ഒരു കാലത്ത് എന്‍റെ ചിന്തകളെ ഈറനണിയിക്കാന്‍ തണുത്ത കാറ്റോടെ അവള്‍ വരുമായിരുന്നു.... മനസ്സിന്‍റെ ഓര്‍മ്മച്ചെപ്പുകളിലെ ഗൃഹാതുര സ്മരണകളെ ഇന്നും അവള്‍ തൊട്ടുണര്‍ത്തുന്നു.... നിര്‍വൃതിയുടെ നഷ്ടസ്വപ്നങ്ങളും പേറി ഇന്നും ആ ഓര്‍മകളിലേക്ക് വഴിനടത്തുന്നു.... എന്തിനെന്നറിയാതെ, ആര്‍ക്കോ വേണ്ടി ഇന്നും കണ്ണുനീര്‍ പൊഴിക്കുന്നു....
എല്ലാം എരിഞ്ഞടങ്ങിയെങ്കിലും മനസ്സിന്‍റെ ആഴങ്ങളിലെവിടെയോ കുറിച്ചിട്ട ആ അനുപമ പ്രണയത്തിന്റെ നിഴല്‍ വീണ വീഥികളിലൂടെ.... ഒരു വട്ടം കൂടി... എന്‍റെ കലാലയത്തിലൂടെ... എന്‍റെ സ്നേഹതീരത്തിലൂടെ....
യൌവനത്തിന്‍ പടിവാതിലിലെ ആദ്യത്തെ റമദാന്‍ മാസം.... അതെ, അന്നായിരുന്നു എന്‍റെ ആ കലാലയ ജീവിതം ആരംഭിച്ചത്....
തിരക്കിട്ട് ഒട്ടും പരിചിതമല്ലാത്ത ഒരു പുതിയ ലോകത്തേക്ക് ഞാന്‍ എന്‍റെ മനസ്സുമായ് പാലായനം ചെയ്യുകയായിരുന്നു....
ത്രിശൂര്‍ നഗരം എനിക്ക് അപരിചിതമായിരുന്നില്ല.... പൂരങ്ങളുടെ സ്വന്തം നാട്..., കേരളത്തിന്റെ സാംസ്കാരിക ആസ്ഥാനം..., പാലക്കാടിന്‍റെ ചൂടും തണുപ്പും ഏറ്റാണ് വളര്‍ന്നതെങ്കിലും, എന്‍റെ ഉപരി പഠനമെല്ലാം തൃശ്ശൂരില്‍ ആയിരുന്നു....
നടന്നു നടന്നു ഞാനെന്‍റെ സ്നേഹതീരത്ത് എത്തി .... അന്നും ഇന്നും ആ കലാലയത്തെ ഓര്‍ക്കുമ്പോള്‍ മനസ്സില്‍ ഓടിയെത്തുന്ന ഗൃഹാതുര സ്മരണകളില്‍ ഒന്നാണത്....
ഒട്ടും പരിചയമില്ലാത്ത മുഖങ്ങള്‍.... ഭരതന്‍ S I ( എത്രയും പ്രിയപ്പെട്ട പ്രദീപ് സര്‍) അരങ്ങു തകര്‍ക്കുകയായിരുന്നു.... ഗുരുവിന്‍റെ ആശിര്‍വാദത്തോടെ ശിഷ്യര്‍ ഉറങ്ങുകയും..... :D ....
" സര്‍, പുതിയ അഡ്മിഷന്‍ ആണ്.... പേര് ഉബൈദ്..."
ഏതോ ഒരു അപരിചിതനെ നോക്കുന്ന മട്ടില്‍ എല്ലാവരുടെയും ശ്രദ്ധ എന്നിലേക്ക് തിരിഞ്ഞു.....
ഗുരുവിന്‍റെ അനുമതിയോടെ ക്ലാസ്സില്‍പ്രവേശിച്ചു.... മൂന്നാം നിരയിലെ ഒന്നാം ബെഞ്ചില്‍ ഇടത്തേ അറ്റത് സ്ഥാനം ഉറപ്പിച്ചു ....
ഇതിനിടയില്‍ എനിക്ക് പരിചിതമായിരുന്ന ചില മുഖങ്ങളുണ്ടായിരുന്നു..... ഒന്ന് തിരിഞ്ഞു നോക്കി.....
" ഹോ, ആ പഹയന്മാരോക്കെ നേരത്തെ എത്തിയിരിക്കുന്നു...."
ഓ.... പറയാന്‍ മറന്നു.... എന്‍റെ പ്രവേശനം ലാറ്ററല്‍ എന്‍ട്രിയിലൂടെയായിരുന്നു.... എന്‍റെ കൂടെ പ്രവേശനം ലഭിച്ച ആ അഞ്ചു പേരായിരുന്നു എനിക്കവിടെ അന്ന് പരിചയമുണ്ടായിരുന്നവര്‍....
അങ്ങനെ S I അരങ്ങൊഴിഞ്ഞു.... ഒരു പുലരി കൂടെ കണ്ട പൂക്കളുടെ സന്തോഷം ശിഷ്യരുടെ മുഖങ്ങളില്‍ പ്രകടമായിരുന്നു.... :D
ഞാനാം പുതിയ സുഹൃത്തിനെ ക്ലാസ്സിലെ എല്ലാവരും പരിചയപ്പെടുവാന്‍ തുടങ്ങി....
മഴ... അത് അവര്‍ണനീയമായ ഒരു അനുഭൂതിയാണ്... ഗതകാലത്തിന്‍റെ ചിറകുള്ള ഓര്‍മകളിലേക്ക് എന്‍റെ മനസ്സിനെ വഴി നടത്തുന്നു... നിറവാനത്തെ കാര്‍ക്കുട കൊണ്ട് മൂടുന്ന പ്രകൃതിയുടെ അനുഗ്രഹം... :)
അതും ഒരു മഴക്കാലമായിരുന്നു... ഞാന്‍ ക്ലാസ് മുറിക്ക് പുറത്തിറങ്ങി... താഴേ നിലയിലേക്ക് നടന്നു...
ഇലത്തുമ്പുകളില്‍ മഴത്തുള്ളികള്‍ താളം പിടിക്കുമ്പോള്‍... ഇളം കാറ്റ് മനസ്സാകെ പ്രാണയാതുരമാക്കുമ്പോള്‍...
ഇറ്റിറ്റു വീഴുന്ന മഴത്തുള്ളികള്‍ക്കിടയില്‍... ഓര്‍മകളുടെ നിഴല്‍ വീണ ആ നേരിയ ഇടനാഴിക്കപ്പുറം.....
അത് കാലത്തിന്‍റെ കല്പ്പനയാണ്.... മനുഷ്യ ഹിതത്തിനു അതീതവും.... ഇത് എനിക്ക് ശിശിരകാലമാണ്.... ഇല കൊഴിയും ശിശിരം.... അവഗണനയുടെ കാട്ടുതീയില്‍ എന്‍റെ ഓര്‍മ്മകള്‍ പലതും എരിഞ്ഞടങ്ങിയിരിക്കുന്നു... പ്രതീക്ഷകളെല്ലാം അടര്‍ന്നു വീണു... ഇല കൊഴിയും പോലെ... കാല പ്രവാഹം ഒരു മനുഷ്യനും വഴി മാറുകയില്ല.... അത് സര്‍വ്വ നിയന്ത്രിതാവായ ദൈവത്തിനെ ദൃഷ്ടാന്തമത്രേ....
ഹൃദയത്തിന്‍ സ്പന്ദനം നിലക്കുവോളം എന്‍റെ പുസ്തകത്താളിലെ മയില്‍പ്പീലി; പ്രഥമാനുരാഗമെന്ന മയില്‍പ്പീലി വാടുകയില്ല.... നിര്‍വൃതിയുടെ ഇളം തെന്നലായ്... മൂകമായ് പെയ്യുന്ന രാത്രി മഴയായ്... വിരഹത്തിന്‍ തീക്ഷ്ണതയുടെ കൊടുമുടിയില്‍ നിന്ന് ആരോരുമറിയാതെ, എന്തിനോ വേണ്ടി ഒഴുകുന്ന കാട്ടരുവിയായി... ഓരോ നിശ്വാസത്തിലും, ഹൃദയത്തുടിപ്പിലും ആ ഓര്‍മ്മകള്‍, അതിന്‍റെ മൂകമാം ഗദ്ഗദം എന്നെ നിരന്തരം വേട്ടയാടും....
നന്ദി....., ജീവിതവീഥിയില്‍ തണലായി നിന്ന സോദരര്‍ക്ക്.... സുഹൃത്തുക്കള്‍ക്ക്.... നശ്വരതകളുടെ ബന്ധനത്താല്‍ അലിഞ്ഞു പോയ അനശ്വര പ്രതീക്ഷകള്‍ക്ക്.... ഇത്രയും നാള്‍ എന്നെ സ്വന്തം ഉദരത്തില്‍ വഹിച്ച കാലത്തിന്.... സര്‍വ്വോപരി, എനിക്ക് ഈ ജീവിതം തന്ന കരുണാവാരിധിയായ ദൈവത്തിന് .... ഒരായിരം നന്ദി....
എന്‍റെ കലാലയം.... അതെ, അതായിരുന്നു എന്‍റെ സ്നേഹതീരം.... ഞാന്‍ സൗഹൃദപ്പന്തല്‍ തീര്‍ത്ത എന്‍റെ പ്രിയപ്പെട്ട സ്നേഹതീരം.... ഞാന്‍, നിങ്ങള്‍ എന്നത് നമ്മള്‍ എന്നാണെന്ന് നാം തിരിച്ചറിഞ്ഞ നമ്മുടെ സ്നേഹതീരം.... പല മോഹങ്ങളും തളിരിട്ട ആ സൗഹൃദപ്പന്തലില്‍ പ്രതീക്ഷയുടെ സ്വപ്‌നങ്ങള്‍ നെയ്യുകയായിരുന്നു ഞാന്‍
എന്റെ മുല്ലത്തൈക്ക് ഞാന്‍ പേര് നല്‍കി ..... 'പ്രണയം' "
പ്രണയം............ ദൈവം അവന്‍റെ സവിശേഷ സൃഷ്ടിയായ മനുഷ്യനില്‍ നിക്ഷേപിച്ച സവിശേഷ ഗുണമാണത്..... അത് അവന്‍ നിര്‍വചിച്ച വൃത്തത്തില്‍ നിന്ന് കൊണ്ട് ആസ്വദിക്കേണ്ടതുണ്ട്.... അത് ഇന്ന് നാം കാണുന്ന പൈങ്കിളി പ്രണയമല്ല.... കേവലമായ വൈകാരിക വീക്ഷണങ്ങള്‍ അതിനില്ല...... മറിച്ച്, ദൈവത്തിന്‍റെ കാരുണ്യത്തിന്‍ അംശമാണ് നാമതില്‍ കാണേണ്ടത്.... അവനോടു നാമതിനു നന്ദിയുള്ളവരായിരിക്കണം..
ആദ്യമായ് കണ്ടപ്പോള്‍ അത്ഭുതപ്പെട്ടു പോയി.... എന്‍റെ ചിന്തകളിലെ തനി രൂപം, അതെ ഭാവം... പണ്ടേക്കു പണ്ടേ പരിചയമുള്ളത് പോലായിരുന്നു അവളുടെ പെരുമാറ്റവും... സ്വപ്നങ്ങള്‍ക്ക് ജീവന്‍ വരുന്നതായ് തോന്നി എനിക്ക്... വീണ്ടും വീണ്ടും കാണണമെന്ന് തോന്നി.... കാണുമ്പോഴെല്ലാം മനസ്സിന്‍റെ പിന്നാമ്പുറങ്ങളിലെവിടെയോ വൈദ്യുതാഘാതം ഉണ്ടാകും പോലെ.... എന്‍റെ പ്രവര്‍ത്തനങ്ങളെല്ലാം ആ ചിന്തകളാല്‍ യാന്ത്രികവല്‍ക്കരിക്കപ്പെട്ടു.... അവള്‍ സൗന്ദര്യവതി മാത്രമായിരുന്നില്ല, നല്ലൊരു സ്വഭാവത്തിന് ഉടമ കൂടിയായിരുന്നു..... മതനിഷ്ടകളും മതമൂല്യങ്ങളും കാത്തു സൂക്ഷിക്കുന്നതില്‍ അവള്‍ തികഞ്ഞ ജാഗ്രത പുലര്‍ത്തിയിരുന്നു.... മറ്റാരും തന്നെ വിലയിരുത്താതിരുന്ന ഒന്നായിരുന്നു ആ മൂല്യങ്ങള്‍.... പക്ഷെ എന്നെ ഏറ്റവും സ്വാധീനിച്ചതും...... ആരുമറിയാതെ ഞാന്‍ പോലുമറിയാതെ ചിന്തകള്‍ നെയ്യുകയായിരുന്നു എന്‍റെ മനസ്സ്.....
വസന്തമായിരുന്നു അവള്‍.... എന്‍റെ ലോകത്തിനു വര്‍ണ്ണമേകിയ വസന്തം... എന്‍റെ സ്വപ്നങ്ങള്‍ക്ക് ജീവനേകിയ വസന്തം....
ദൈവം എനിക്കായ് നിയോഗിച്ചവളെ പോലെയാണ് എനിക്ക് തോന്നിയത്... എന്നും എന്‍റെ കൂടെയുണ്ടാകേണം എന്ന് പ്രാര്‍ത്ഥിച്ചു പോയി.... പ്രതീക്ഷകള്‍ ഒരുപാട് നെയ്തുപോയി.... ഞാന്‍ പാടുകയായിരുന്നു....